Tuesday, March 9, 2010

പൂക്കോട്ടൂര്‍ യുദ്ധം

ബ്രിട്ടീഷ്‌കാരുടെ വെടിയുണ്ടകള്‍ക്കു നേരെ മലപ്പുറത്തെ മാപ്പിളമാര്‍ വിരിമാറു കാട്ടി  മരിച്ചു വീണ യുദ്ധമായിരുന്നു പൂക്കോട്ടൂരില്‍ അന്ന് നടന്നത്. മുന്നോറോളം മാപ്പിളമാരും ഏതാനും ബ്രിട്ടിഷ്കാരും മരിച്ച ആ യുദ്ധത്തെ കുറിച്ചുള്ള ഒരു ലഘു ചരിത്രമാവട്ടെ ഇനി.   (മംഗ്ലീഷ്  മലയാള ത്തിലേക്   മാറ്റിയാണ്  ലിപി  ഒപ്പിക്കുന്നത് - ചില  അക്ച്ചരങ്ങള്‍ക്കൊകെ - കുറ്റം കാണും  ദയവായി  ആശയം  മനസ്സിലാകി മുന്നോട്ടു പോവുക).     ചരിത്രകാരന്‍മാര്‍ പലരും മലബാര്‍ കലാപത്തിലെ ഏറ്റവും രക്ത രൂഷിതമായ യുദ്ധമായാണ് പൂക്കോട്ടൂര്‍ യുദ്ധത്തെ  കണക്കാക്കപെടുന്നത്.

1921 ആഗസ്ത്,  സെപ്റ്റംബര്‍  മാസങ്ങളിലായി  മലപ്പുറം ജില്ലയുടെ  വിവിധ  ഭാഗങ്ങളില്‍   ബ്രിട്ടീഷ്  പട്ടാള ത്തിനെതിരെ   മാപ്പിളമാര്‍ ആയുധമുപയോഗിച്ച്    നടത്തിയ  നിരവധി ചെറുത്തു നില്പുകളില്‍ പ്രധാന സ്ഥാനമാണ് പൂക്കൊട്ടുരിനുള്ളത്. തിരുരങ്ങാടി പള്ളിയില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പ് മലബാറിലെ മാപിളമാര്കിടയില്‍ കടുത്ത  പ്രതിഷേധതിന്നു ഇടയാക്കിയിരുന്നു.  ഇതിന്‍റെ  തുടര്‍ച്ചയായാണ് പൂക്കോട്ടൂരില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ ഘോര യുദ്ധം നടന്നത്. 

പൂക്കോട്ടൂരിലെ ജന്മി കുടുംബമായിരുന്ന കോവിലകത്തു നിന്ന് തോക്ക് കളവു പോയ സംഭവമാണ് യുദ്ധത്തിന്നു പ്രത്യക്ഷ കാരണമായത്. തോക്ക് മോഷ്ടിച്ചത് ഖിലാഫത്ത് പ്രസ്ഥാനക്കാരണെന്ന്  കോവിലകത്തെ  തിരുമുല്‍പ്പാട്‌  മന്‍ചേരി  പോലിസിന്നു പരാതി നല്‍കി.

മാപ്പിളമാരെ അടിച്ചോതുക്കാന്‍ തക്കം പാര്‍ത്തിരുന്ന പോലീസ് തിരുമുല്പാടിന്റെ പരാതിയെ തുടര്‍ന്ന് പൂക്കൊട്ടുരിലെ ഖിലാഫത്ത് നേതാവ് വടക്ക് വീട്ടില്‍ മമ്മദിന്റെ വീട് പരിശോധിക്കാന്‍ എത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പോലീസ് സംഘത്തിനു തിരിച്ചു പോകേണ്ടി വന്നു. 

ഈ സംഭവത്തെ തുടര്‍ന്ന് ആഗസ്റ്റ്‌ 18 നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലയിലെ എട്ടു പ്രധാന നേതാക്കളെ  അറസ്റ്റ്  ചെയ്യാനായി നൂറു കണക്കിനു പട്ടാളക്കാര്‍ തിരുരങ്ങാടിയിലേക്ക്  തിരിച്ചു. ഖിലാഫത്ത് നേതാക്കളുടെ  ആസ്ഥാനമായ  തിരുരങ്ങാടി പള്ളിയില്‍ നിന്ന് ആലി മുസ്ലിയാര്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ്  ചെയ്യുകായിരുന്നു  ലക്‌ഷ്യം.  പട്ടാളം പള്ളി വളഞ്ഞതോടെ നാട്ടുകാരില്‍ നിന്ന് ചെറുത്ത് നില്പ്പുണ്ടായി. തുടര്‍ന്ന് പട്ടാളം വെടി വെച്ചു. ഈ സംഭവം മലബാറിലെ മാപ്പിളമാരെയാകെ ഇളക്കി മറിച്ചു. 

തിരുരങ്ങാടി സംഭവത്തിനു ശേഷം മാപ്പിളമാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍  തീരുമാനിച്ചു. ഇതിന്നായി കോഴിക്കോട് നിന്ന് ക്യാപ്ടന്‍ മെക്കന്‍ റോയുടെ നേതിര്‍ത്വതില്‍ 125  പട്ടാളക്കാര്‍ ‍ മലപ്പുറത്തേക്ക് പുറപ്പെട്ടു.   പട്ടാളക്കാര്‍ മലപ്പുറത്തേക്ക് വരുന്ന വിവരമറിഞ്ഞ് മാപ്പിളമാര്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ചു. പട്ടാളത്തിന്‍റെ വരവ് തടയാന്‍ വഴി മദ്ധ്യേയുള്ള പാലങ്ങളില്‍ ചിലത് മാപ്പിളമാര്‍ തകര്‍ത്തു.  മരങ്ങള്‍ വെട്ടിയിട്ട് വഴിയില്‍ തടസ്സമുണ്ടാക്കി. 

കോഴിക്കോട് നിന്ന് കുണ്ടോട്ടി വരെ പട്ടാളക്കാര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടായില്ലെങ്കിലും മോരയൂരിനടുത്ത് 27 -)o  മൈലില്‍ പാലം തകര്‍ന്നത് യാത്ര തടസ്സപെടുത്തി. എങ്കിലും തടസ്സങ്ങള്‍ മാറ്റി ആഗസ്ത് 26 ന്നു പട്ടാളക്കാര്‍ പൂക്കൊട്ടുരെത്തി.

പൂക്കോട്ടൂരില്‍ വെച്ചു പട്ടാളക്കാരെ ആക്രമിക്കാന്‍ മാപ്പിളമാര്‍ പദ്ധധിയിട്ടിരുന്നു. പൂക്കൊട്ടുരിന്നും പിലാക്കാലിന്നുമുള്ള ഇടയിലുള്ള തോട് കിടങ്ങാകി അതില്‍ ഒളിച്ചിരുന്ന് പട്ടാള വണ്ടികള്‍ക് വെടി വെക്കാനാണ് മാപിളമാര്‍ തീരുമാനിച്ചത്. ഭടന്മാര്‍ വയലില്‍ ഇറങ്ങിയാല്‍ വെട്ടി കൊല്ലാനായിരുന്നു പ്ലാന്‍. ഇതിനെ തുടര്‍ന്ന് വഴിയരികിലെ കാടുകളിലും വയലുകളില്മെല്ലാം നാടന്‍ തോക്കുമായി മാപ്പിളമാര്‍ ഒളിച്ചിരിന്നു. നടന്നു നീങ്ങിയ പട്ടാളക്കാര്‍കെതിരെ മാപിളമാര്‍ വെടി വെക്കാന്‍ തുടങ്ങി. പട്ടാളം തിരിച്ചും വെടി വെച്ചു മെച്ചപ്പെട്ട തരo  തോക്കുകളുമായി പട്ടാളക്കാര്‍ യുദ്ധത്തിന്നു ഇറങ്ങിയപ്പോള്‍ നാടന്‍ ആയുധങ്ങളുമായി മാപ്പിളമാര്‍ തിരിച്ചു ആക്രമിച്ചു.

മണിക്കൂറുകള്‍ നീണ്ട ഘോര യുദ്ധത്തില്‍ നിരവധി മാപ്പിളമാര്‍ മരിച്ച് വീണു. പട്ടാളത്തിന്‍റെ സൂപ്രണ്ട് ലങ്കാസ്ടരെ മാപ്പിളമാര്‍ വെടി വെച്ചു കൊന്നു. ഏറ്റുമുട്ടലിനൊടുവില്‍ മുന്നുറോളം മാപ്പിളമാര്‍ രക്ത സാക്ഷികളായി .  ശത്രു പക്ഷത് പത്തോളം പട്ടാളക്കാരും മരിച്ചു. ബാകിയുള്ള പട്ടാളക്കാര്‍ മലപ്പുറത്തേക്ക് രക്ഷപെട്ടു . 

പൂക്കോട്ടൂര്‍ പ്രദേശത്തെ എല്ലാ വീടുകളിലെയും പുരുഷന്മാര്‍  അധികവും  മരിച്ചിരുന്നു.  അഞ്ചു ദിവസമെടുത്തിട്ടാണത്രെ  മയ്യിത്തുകള്‍ കബറടക്കം ചെയ്തത്.  പൂക്കൊട്ടുരിലും പിലാക്കാലിലുമായി പല  സ്ഥലങ്ങളിലാണ്  മയ്യിത്തുകള്‍  കൂട്ടത്തോടെ മറവു  ചെയ്തിട്ടുള്ളത്.  പിലാക്കലില്‍  മറവു ചെയ്തവരുടെ   കബറിടത്തിന്റെ ചിത്രം  ഇതാ താഴെ - 

മലപ്പുറം - കോഴിക്കോട് (കൊണ്ടോട്ടി വഴി) യാത്ര ചെയ്യുമ്പോള്‍ - റോഡിന്റെ അരികില്‍ തന്നെ -  നാടിന്നു വേണ്ടി പട പൊരുതി മരിച്ച ഈ വീര ശുഹാദാക്കള്‍  അന്ത്യ വിശ്രമം  കൊള്ളുന്നത്‌ നിങ്ങള്‍ക്ക് കാണാം - യാത്ര സൊന്തം വാഹനത്തിലോക്കെ ആവുമ്പോള്‍ ഒന്ന് നിറുത്തി - സലാം നല്‍കി പോവാന്‍ മറക്കരുതേ. ..

പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ഏറെകുറെ ഒരു നഖ ചരിത്രം പിടി കിട്ടിയല്ലോ...  നമ്മുടെ രാജ്യത്ത് വന്നു നമ്മെ അടിമകളാക്കിയ വെള്ളക്കാരന്നു എതിരെ ഇന്ത്യ മൊത്തത്തില്‍ പ്രതിഷേധിച്ചു - ഹിന്ദുവും മുസല്‍മാനും കയ് മെയ്യ്‌ മറന്നു ഒരൊറ്റ ജനതയായി ശത്രുവിനെ നേരിട്ടു - മുസ്ലീമീങ്ങല്ക് അത് അവരുടെ  പടച്ചവനിലുള്ള  വിശ്വാസത്തില്‍ അലിഞ്ഞ വികാരമായിരുന്നു -   പൂക്കോട്ടൂര്‍ യുദ്ധം അതിന്റെ ചെറിയ ഒരു  ഉദാ. ആയുള്ളൂ . ഇനിയും ഒരു പാടുണ്ട് ..  ഒരു കാര്യം മാത്രം പറഞ്ഞു തല്‍കാലം നിര്‍ത്തട്ടെ..    ഈ നാട്ടില്‍ പെറ്റു വളര്‍ന്ന ജനങ്ങളെ പൊറുതി മുട്ടിച്ച വെള്ളക്കാരനെതിരായിട്ട് മാപ്പിളമാര്‍ ആയുധം എടുത്ത  കാര്യം ശരിയാണ് .  ഈ നാട്ടുകാരെ വെള്ളക്കാരന്നു ഒറ്റി ക്കൊടുതവരെ കൊന്ന കാര്യവും ശരിയാണ്. എന്നാല്‍ ബ്രിട്ടീഷ്‌ സര്‍ക്കാരും -   അവരുടെ ചെരുപ്പ് നക്കികളായി ഖാന്‍ ബഹദൂറും രാം ബഹദൂറും പട്ടം വാങ്ങിയവര്‍ പറഞ്ഞു പ്രചരിപ്പികും  പോലെ , ഹിന്ദുക്കളെ  കൊല്ലാനും  അവരെ  കൊള്ളയടിക്കാനും  ഖിലാഫത്തുകാര്‍ പോയിട്ടില്ല....    നാടിന്‍റെ മോചാനതിന്നായി വീര ചരമം പൂണ്ടവരെ കുറിച്ച് ഇനിയും കളവുകള്‍ നിരത്തുന്നത് എന്തിന്നു...? ?
 

29 comments:

  1. പൂക്കോട്ടൂരിന്റെ ചരിത്രം ഒരു പൂക്കോട്ടുകാരനില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. ചരിത്രത്തെക്കുറിച്ച അജ്ഞത തെറ്റായ പല നിഗമനങ്ങളിലേക്കും നമ്മെ എത്തിക്കും. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജീവന്‍ കൊണ്ട് ചെറുത്തു നിന്ന പൂക്കോട്ടൂര്‍കാര്‍ അടക്കമുള്ള മലബാറിലെ മാപ്പിളമാരെക്കുറിച്ചു ഒരു തെറ്റായ ചിത്രം പ്രചരിപ്പിക്കുവാന്‍ ചില ചരിത്രകാരന്മാര്‍ എങ്കിലും ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങളെ തിരിച്ചറിയാനും തിരുത്താനും കെല്പുള്ള ഒരു ബൌദ്ധിക സമൂഹം ഇവിടെയുണ്ട് എന്ന് താങ്കളുടെ പോസ്റ്റ് ഓര്‍മിപ്പിക്കുന്നു.

    ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു പൂക്കോട്ടൂര്‍കാരനായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി. നാടിന്റെ അന്തസ്സ് കാക്കാന്‍ ബ്രിട്ടീഷുകാരനോട് പൊരുതി മരിച്ച ആ ധീര ജവാന്മാരുടെ പിന്മുറക്കാരന്‍ എന്ന് പറയാന്‍ കഴിയുന്നതിനേക്കാള്‍ അന്തസ്സ് മറ്റെന്തിനുണ്ട്?. അഷ്‌റഫ്‌, ഈ പോസ്റ്റിനു വാക്കുകളില്‍ ഒതുങ്ങാത്ത നന്ദി.. തുടര്‍ന്നും എഴുതുക.

    ReplyDelete
  2. Ashraf......

    It was a unique blog reading experience. Well done.

    Waiting for more unique articles.

    ReplyDelete
  3. ചോരയും
    കണ്ണീരും
    ത്യാഗികളുടെ
    വിയര്‍പ്പും
    മണക്കുന്നു
    ഉയിരും
    അഭിമാനവും നല്‍കി
    നാടുകാത്ത
    ധീരര്‍ക്കു പ്രണാമം
    നനവാര്‍ന്ന
    ചരിത്രത്താളുകള്‍
    വരണ്ടുപോകാതെ
    കാക്കുന്ന
    പൂകോട്ടൂരുകാരാ...
    ഇതു സുകൃതം;
    തീര്ച്ച.

    ReplyDelete
  4. പൂക്കൊട്ടൂരിന്റെ ചൂടും ചൂരും അറിയാന്‍ താങ്കളുടെ പൂക്കൂട്ടൂര് യുദ്ധം കൊണ്ട് കയിഞ്ഞു. ബ്ലോഗിന് ഭാവുകങ്ങള്‍ .

    ReplyDelete
  5. പൂക്കോട്ടൂര്‍ ജനിച്ചു വളര്‍ന്ന നിങ്ങള്‍ക്ക് തലമുറകളായി പകര്‍ന്ന് കിട്ടിയ അറിവുകള്‍ ചരിത്രത്തെ വികലമാക്കുന്ന ഏതൊരു ചരിത്രകരന്മാരേക്കാളും വിശ്വസിക്കാന്‍ ‍ പറ്റുന്ന അറിവായിരിക്കും പൂക്കോട്ടൂര്‍ ചരിത്രം ഇനിയും ധാരാളം നിങ്ങളില്‍ നിന്നും കേള്‍ക്കാനുണ്ട്.

    ReplyDelete
  6. Pookkotur Battle is a notable event in the Freedom struggle of India. Some how, due importance has not been given to it by our historians. Many understood it as a Communal riot.

    From the posting of our new blogger, Ashraf Uneen we can rellize his patriotism.

    We can expect that Ashraf, with his investigational mind, will reveal more hidden truths to the world.

    May Allah (SWT) bless those who sacrtificed their lives for the independence of our mother land form its enemies.
    I wish all the best to Ashraf Unneen.

    Mankarathodi

    ReplyDelete
  7. Dear Pookottoor Sakhave,



    You can be proud of being a Pookottoor man - the History tells that - even though somebody gave some misconceptions. After I saw the film 1921, I was much impressed with the freedom movement of Malabar Area (I have already studied in Kerala History this part). Recently, again I got a chance to see the "Pazhassi Raja" film, where some other important part of the freedom movement from Malabar also showing, which gives a great feeling of unity at that time and of course that was our strength. Nobody can forget those days, where we lost our great patriot warriors like Kunjali Marackaar, Ali Musaliar, Kunkan, etc. from Malabar.



    Put more things on your blog, especially from the history.



    Thanks

    Madhu

    ReplyDelete
  8. ബ്ലോഗിന് ഇങ്ങിനെയും ചില ഗുണ ഫലങ്ങള്‍ ഉണ്ട് എന്ന് മനസ്സിലായില്.
    ചരിത്രത്തിന്റെ ചവറ്റു കോട്ടയില്‍ എറിയാന്‍ സമ്മതിക്കാതെ പുക്കൊടൂരിനെ ജ്വലിപ്പിച്ചു നിര്‍ത്തുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.. എന്‍റെ നാട്ടിലുടെയും ബ്രിട്ടീഷ്‌ പട്ടാളം തേര്‍വാഴ്ച നടത്തിയത് കേട്ടിടുണ്ട്..അവരെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ താങ്കള്‍ നിമിത്തമായി.അഭിനന്ദനങ്ങള്‍!
    ബ്ലോഗില്‍ ചരിത്ര സ്ഥലങ്ങളും ചരിത്ര പുരുഷന്മാരെയും ചിത്ര സഹിതം പരിചയപ്പെടുത്തി ഒരു മഹാ സംബവമാക്കാന്‍ ശ്രമിക്കുക..കാത്തിരിക്കുന്നു!
    ആ ധീര ജവന്മാര്‍ക്കായി എന്‍റെ പ്രാര്‍ത്ഥനകള്‍!

    ReplyDelete
  9. أنت شاب فاخر بفوكوتر . ونفخر أيضا و ننتضر صفحات كثير بحرب الفوكوتور مع تحيات / اخوكك. عبدالله فوكوتور
    0503363120

    ReplyDelete
  10. ബ്ലോഗില്‍ വന്നു അഭിപ്രായം പര്ഞ്ഞവര്‍ക്ക് നന്ദി പറയല്‍ ബ്ലോഗ്‌ സുന്നത്തുകളില്‍ വളരെ പ്രധാനപെട്ടവയാണ് എന്ന് ഗുരു ഉപദേശിച്ചപ്പോള്‍ അയ്യോ ഞാന്‍ പ്രതികരിക്കാന്‍ ലേറ്റ് ആയോ എന്നൊരു തോന്നല്‍ - ......... ഈ ഏറനാട്ടുക്കാരനെ പ്രോത്സാഹിപ്പിക്കാനും ആശയങ്ങള്‍ പങ്കു വെക്കാനും മുന്നോട്ടു വന്ന സുമനസ്സുകള്‍ക്ക്‌ ഒരായിരം നന്ദി കടപ്പാട് ഇവിടെ അര്‍പ്പിക്കുന്നു. ഈ ബ്ലോഗിന്റെ മുന്നോട്ടുള്ള ഇന്ധനമായിരിക്കും ആ വിലപ്പെട്ട ഓരോ അഭിപ്രായങ്ങളും.
    മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടു വരുന്നവര്‍ അധികവും വലിയ മനസ്സുള്ള വിശാല ഹൃദയം ഉള്ളവരെന്നു അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്..
    പൂക്കോട്ടൂര്‍ കിണറ്റിലും തോട്ടിലും കുളത്തിലും ഒക്കെ ചൂണ്ടയിട്ടു നടന്ന ആ അന്ത കാലത്ത് - വല്ല മീനും തടഞ്ഞാല്‍ ഉണ്ടാവുന്ന അതെ സന്തോഷമാണ് - ഒരു തുടക്ക കാരനായ ബ്ലോഗ്ഗര്‍ എന്ന നിലക്ക് - നിങ്ങളുടെ കമന്റ്സ് കിട്ടുമ്പോള്‍ എനിക്കുണ്ടാവുന്നത്.

    ബഷീര്‍ മാഷോട് :കിടുലന്‍ കമ്മെന്റ്സിന്നു നന്ദി. പൂക്കോട്ടൂരില്‍ പാടങ്ങളെല്ലാം നികത്തി വരുന്നു. ഒരു പത്തു സെന്റ് സ്ഥലം ഒപ്പിച്ചു പൂക്കോട്ടൂരില്‍ ഒരു ചിന്ന വീട് കൂടി നോക്കണോ ?.
    മനാഫ് സാറിനോട് : കവിത കൊണ്ട് അമ്മാനമാടുന്ന നിങ്ങളെ കുറിച് പലപ്പോഴും തോന്നും മരിച്ചു പോയ നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ കമ്മി നികത്താന്‍ ഒരാളായല്ലോ എന്ന്.. ഇവിടെ വന്നു അര്‍ത്ഥ ഗര്‍ഭമായ ഒരു മിനി കവിത നല്‍കി അനുഗ്രഹിച്ചതിന്നു നന്ദി.
    ഡിയര് ‍മധുവോട് : താങ്കള്‍ പറഞ്ഞത് സത്യമായ ഒരു അന്വേഷനത്തിന്റെ ബാകി പത്രമാണ്‌. 1921 എന്നാ സിനിമയിലൂടെ ഒരു പാട് തെറ്റ് ധാരണകള്‍ ഇത്തരുണത്തില്‍ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ആ തിരക്കഥ എഴുതിയവരോടും സംവിധാനിച്ചവരോടും എല്ലാം അത് കൊണ്ട് തന്നെ വലിയ ബഹുമാനം തോന്നുന്നു. നമ്മുടെയൊക്കെ ജീവിതം സാര്‍ത്തകം ആവണമെങ്കില്‍ ഇത് പോലെ വല്ലതും ഒക്കെ ചെയ്യണം. തുറന്നു അഭിപ്രായം പറഞ്ഞതിന്നു നന്ദി.
    സലിം : ഈ ബ്ലോഗ്‌ ഒരു അനന്തം - അജ്ഞാതം - അവര്‍ണനീയം എക്സ്പീരിയന്‍സ് ആയി തോന്നി തുടങ്ങി എന്ന് കേട്ടതില്‍ സന്തോഷം. താങ്ക് യു.
    ഹംസ: കഥ എഴുത്ത് കാരന്‍ ചരിത്ര വിധ്യാര്തിയെ കാതോര്‍കുകയോ... കൌതുകം തോന്നുന്നു..
    ലത്തീഫ്, മോഹി (കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്), മന്കരതോടി , ജൈസല്‍ , അബ്ദുള്ള തുടങ്ങി സൈറ്റില്‍ എതിയവര്ക് ഒരിക്കല്‍ കൂടി നന്ദി .
    എത്താനിരിക്കുന്ന "ജന ലക്ഷങ്ങള്‍ക്കും" അഡ്വാന്‍സ് ആയി നന്ദി ... നമസ്കാരം... ജയ് ഹിന്ദ്‌ ..

    ReplyDelete
  11. പൂകൊട്ടൂരിന്റെ അയല്കാരനായ (എന്റെ നാട് മോങ്ങം) ഞാന്‍ ഈ ബ്ലോഗ്‌ കാണാന്‍ വൈകിയതില്‍ വളരെ ദുഖത്തോടെയാണിത്‌ കുറിക്കുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ചരിത്രം അതിന്റെ സത്യം ലോകത്തോട്‌ വിളിച്ചു പറയാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ താങ്കളെപ്പോലുള്ളവര്‍ നടത്തുന്ന ശ്രമം അഭിനന്ദിക്കേണ്ടത് തന്നെയാണ്. മലബാര്‍ സമരത്തെ ക്കുറിച്ച് ഞാന്‍ എന്റെ ചെറുപ്പത്തില്‍ തന്നെ വല്ലിമ്മയില്‍ നിന്ന് കുറെ കേട്ടിരുന്നു. ഇത്തരം ചരിത്രങ്ങള്‍ കൂടുതലായി അറിയാന്‍ ആഗ്രഹമുണ്ട്. അഭിനന്ദനങ്ങള്‍!
    Najmudheen
    naju.ck@gmail.com

    ReplyDelete
  12. പൂ‍ക്കോട്ടൂർ യുദ്ധത്തെ കുറിച്ചുള്ള ഈ സംക്ഷിപ്തവിവരണം വളരെ ഇഷ്ടപെട്ടു....

    ReplyDelete
  13. പൂക്കോട്ടൂരിന്റെ ചരിത്രം ബൂലോകത്ത് എത്തിച്ച തങ്കളുടെ ഈ ശ്രമം അഭിനന്ദനീയമാണ്. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    ReplyDelete
  14. വളരെ നല്ല വായനാനുഭവം..
    ആ നാട്ടില്‍ വരാനൊരു മോഹമുണ്ട്...

    ReplyDelete
  15. കേരളത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം മലബാറിനു അവകാശപ്പെട്ടതാണ്. തെക്കൻ കേരളത്തിൽ എവിടെയാണ് ഇങ്ങനെ ഒരു ജനകീയ ചെറുത്തു നില്പിന്റ്റെ ഉജ്ജ്വല ചരിത്രം ഉള്ളത്? ദേശക്കൂറു തെളിയിക്കാൻ ആവശ്യപ്പെടുന്നവന്റെ മുഖത്തേക്ക് വായിൽ ചരിത്രം നിറച്ച് തുപ്പുകയാണ് വേണ്ടത്. ഹൃദയത്തിൽ തൊട്ടു പറയട്ടെ, ഹൃദയത്തിൽ തട്ടുന്ന ലേഖനം.. ആശംസകൾ!!

    ReplyDelete
  16. ഞാനും വായിച്ചു എനിക്കൊരറിവും ഇല്ലാത്ത കുറെ കാര്യങ്ങൾ മനസിലായി ... പല ബ്ലോഗിൽ നിന്നും വ്യത്യസ്ഥമായ ഒന്ന് അഭിനന്ദനങ്ങൾ...

    ReplyDelete
  17. ആശംസകള്‍ ...
    അഷ്‌റഫിനും ബ്ലോഗിനും!

    ReplyDelete
  18. പ്രിയ അഷ്‌റഫ്‌
    വളരെയധികം സന്തോഷം തോന്നുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തെ കുറിച്ചുള്ള താങ്കളുടെ ബ്ലോഗ്‌ ഇന്നാണ്‌ ഞാന്‍ കാണുന്നത്‌. ഈ വിഷയത്തില്‍ താല്‍പര്യമുള്ള വ്യക്തി എന്ന നിലക്ക്‌ എന്റെ എല്ലാ ആശംസകളും. തുടര്‍ന്നും ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  19. Why no new post?..
    ഏറനാട്ടുകാരാ, wake up!!.. We are here to read you..

    ReplyDelete
  20. ഇതാ ഞാനും എത്തി.
    പുതിയതിനായ്‌ കാത്തിരിക്കുന്നു.

    (ചരിത്രത്തെ വികലമാക്കുന്ന ഹിമാരുകള്‍ കല്ലിവല്ലി.)

    ReplyDelete
  21. Ashraf Unneen ആദ്യമായാണ്‌ ഇവിടെ.

    വിശദമായ വായന ആവശ്യമാണ്‌. തിരിച്ചു വരാം പൂക്കൊട്ടൂരിന്റെ ചരിത്രം പൂക്കോട്ടൂര് കാരനിനിന്നു താനെ കേള്‍ക്കാന്‍. ബ്ലോഗിന് ആശംസകള്‍ നേരുന്നു.

    ReplyDelete
  22. an exclusive news portal for eranad

    www.eranadmagazine.co.cc

    ReplyDelete
  23. Read again today. Don't retreat from the arena. Enjoy vacation and come back with more details about pookkottoor and the war !

    ReplyDelete
  24. പൂക്കോട്ടൂര്‍ കലാപം പിറന്ന നാടിന്റെ സ്വതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. പക്ഷെ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ചരിത്രത്താളുകളില്‍ ഇതിനെത്രമാത്രം പ്രധാന്യമുണ്ട്. വര്‍ഗീയകലാപമായി ഇതിനെ ചിത്രീകരിക്കുന്നത് എത്രവലിയ കുടിലതയാണ്.
    വിവരങ്ങള്‍ നല്കിയതിന്‍ നന്ദി!

    ReplyDelete
  25. നന്നായിട്ടുണ്ട്....ഖബറുകളില്‍ മറമാടപ്പെട്ടവരെ കുറിച്ച് (പേരുകള്‍ എങ്കിലും)അറിയാന്‍ സാധിക്കുമോ...

    ReplyDelete