Tuesday, February 9, 2010

1921 എന്ന ഒരു ഭൂമിക

ഈ വിശാലമായ മൈതാനത്ത് ഇനി എന്ത്  ....ഈ ബ്ലോഗിന്റവിടം   ഭൂലോകരെല്ലാം വന്നു പോവുന്ന ഉത്സവ പറമ്പ്‌ ...പ്രകടനങ്ങള്‍ അത്യാവശ്യം... വല്ലതും ചെയ്തെ പറ്റൂ ... എല്ലാത്തിന്നും ആളുണ്ടാവും.. അത് കൊണ്ട് നിനക്ക് ശരിയെന്നു തോന്നുന്ന ഒരു നല്ല ദിശയിലേക് ....അത് ഒരു നല്ല ഭൂമികയില്‍ നിന്ന് തുടങ്ങ് ... ഒരു കാഴ്ചപ്പാട്  എല്ലാത്തിലും ഉണ്ടാവണം.. ബ്ലോഗ്‌ ഗുരു ഉപദേശിച്ചു... ശേഷം  രൂപപെട്ടതാണ് ഏറനാട്ടുകാരന്‍ എന്ന ബ്ലോഗിന്റെ നാമകരണവും ... 1921 എന്ന ഒരു ഭൂമികയും... ചിലര്‍ക്കെങ്കിലും ഈ പങ്കു വെക്കല്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ കരുതുന്നു....

ഒരുപാട് ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും മത പണ്ഡിതന്മാരും സിനിമാക്കാരും കവികളും എല്ലാം   കയ്കാര്യം  ചെയ്ത ഒരു വിഷയമാണ്‌ - 1921 . മലബാര്‍ കലാപം, ഏറനാടന്‍ കര്‍ഷക കലാപം, ജന്മി കുടിയാന്‍ പ്രക്ഷോഭം, ഖിലാഫത്ത് സ്വാതന്ത്ര്യ  സമരം.. എന്നിങ്ങനെ കുരുടന്‍മാര്‍  ആനയെ കണ്ട പോലെ ഓരോരുത്തരും അവരവരുടെ വിലയിരുത്തലുകള്‍ മറ്റുള്ളവരെ ധരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

Tuesday, February 2, 2010

മലയാള ലിപിയിലെക്കൊരു ചുവടു മാറ്റം

മാന്യ മഹാ ജനങ്ങളെ - ചങ്ങാതിമാര്‍ പലരും ബ്ലോഗില്‍ കിടന്നു അഭിരമികുമ്പോള്‍ മലയാളത്തിലങ്ങു കമന്റ്‌ അടികാംഎന്നു കരുതിയാ ഈ നീണ്ട ഉറക്കില്‍ നിന്നെണീററത്. എന്റെഈ ബ്ലോഗ്‌ വര്‍ഷങ്ങള്‍കു മുമ്പേ തുടങ്ങിയെങ്കിലും ഇത് വരെ തോന്നാത്ത ഒരു കാര്യമാരിരുന്നു ഇങ്ങിനെ മലയാള ലിപിയിലെക്കൊരു ചുവടു മാറ്റം . പ്രോത്സാഹിപ്പിച്ചവരില്‍ പലരും എന്റെ സ്നേഹപാത്രങ്ങളും പ്രതിഭകളും കൂടി ആവുമ്പോള്‍ അവരെ വിസ്മരിക്കാന്‍ എങ്ങിനെ കഴിയും . ബഷീര്‍ വള്ളികുന്നു ; മനാഫ് മാഷ്‌, എം അഷ്‌റഫ്‌ (malbu), ഇസ്മായീല്‍ക മന്കരതോടി,  എഞ്ചിനീയര്‍ ലത്തീഫ്, സലിം അയ്കരപടി, പ്രിന്സാദ്, ജൈസല്‍, എന്നിങ്ങനെ അവരുടെ പട്ടിക നീളുന്നു...

അങ്ങിനെ ഈ സാധു ബ്ലോഗന്റെ ആദ്യത്തെ മലയാളം പോസ്റ്റിങ്ങ്‌ എന്നാ നിലക്ക് ഇതൊരു പരീക്ഷണം മാത്രം... മുന്നോട്ടു പോയാല്‍ കാണാം... ജീവിതത്തില്‍ പലതും - തുടങ്ങിയ ആവേശം .... നടത്തി കൊണ്ട് പോവാനുണ്ടായിട്ടില്ല  .. എന്നിരുന്നാലും .. ചിലര്‍കെങ്ങിലും ചില പ്രതീക്ഷകള്‍ എന്നിലുണ്ട്... അവര്‍ക്ക് വേണ്ടി ഞാനൊരു കഥ പറയാം..

ഞങ്ങടെ നാടിലൊരു പെട്ടി കച്ചവടകാരനുണ്ടായിരുന്നു മുന്‍ കോപിയായ ഇദേഹം കടയുടെ അകത്തു എപ്പൊഴു ഇരിന്നിട്ടായിരുന്നു കച്ചവടം. കോപം വന്നാലുടന്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരോട് പറയും.. ഈ ഞാനിവിടെന്നെങ്ങാനും എണീറ്റാല്‍ ... എണീറ്റാല്‍ ... കാണാന്‍ വല്ല്യ സുഖം ഉണ്ടാവൂല !! കേട്ടോ..... പലരും ഇത് കേട്ട് തടി തപ്പും... പക്ഷെ ഒരു നാള്‍ അയാള്‍ കോപം കൊണ്ട് ഇരുന്നിടത് നിന്നെന്ണീററു .. അപ്പോഴയാണ് അറിയുന്നത് അദെഹതിന് അരക്ക് കീഴ്പോട്ടു രണ്ടു കാലും ഇല്ലെന്ന സത്യം.. അത് പോലെ ... ഒരു വലിയ ബ്ലോഗ്ഗര്‍ ആവാന്‍ ഉള്ള മരുന്ന് എനികുണ്ടോ ..... വിലയിരുത്തെണ്ടാവര്‍ക്കായി  കാത്തിരിക്കുന്നു .... കൂട്ടത്തില്‍ എന്റെ ഒരു പഴയ കാര്‍ട്ടൂണ്‍ കാണേണ്ടേ.. പ്രവാസത്തിന്റെ ബാക്കി പത്രം എനിക്ക് മനസ്സിലായത് വരച്ചിട്ടു... മലയാളം ന്യൂസ്‌ അത് പ്രസിദ്ധീകരിക്കുയും ചെയ്തു... അങ്ങിനെ ഒരിക്കല്‍ ജിദ്ധയിലെ ഒരു ബാച്ചിലേര്‍സ് റൂമില്‍ ചെന്നപ്പോള്‍ അവരത് തീന്‍ മേശക്കരികില്‍ ഒട്ടിച്ചു വെച്ചത് കണ്ടപ്പോള്‍ വലിയ സന്തോഷം... ആ കാര്ടൂനിസ്റ്റ് ആണല്ലോ ഇവന്‍... ...ഹ ഹ ...... ഗുഡ് ബൈ ..