ഇന്ത്യന്‍ ദേശീയ സ്വോതന്ത്ര്യ സമര ചരിത്രത്തിലെ അത്യുജ്ജ്വല അദ്ധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പെട്ട നൂറു കണക്കിന് വില്ലേജുകളില്‍ ആറു മാസക്കാലംകൊളോണിയല്‍ ഭരണത്തെ നിര്‍വീര്യമാക്കിയ ഈ സമരം പില്‍കാലത്ത് കേരളത്തില്‍ നടന്ന ഭൂപരിഷ്കരണം, അയിത്തോച്ചാടനം തുടങ്ങിയ വിപ്ലവകരമായ പല സാമൂഹിക മാറ്റത്തിന്റെയും രാസത്വരകം കൂടിയായിരുന്നു. അതോടൊപ്പം ഭിന്നവിരുദ്ധങ്ങളായ പലതരം വായനകള്‍കും വ്യാഖ്യാനങ്ങള്‍കും വിധേയമായ സമരം കൂടിയാണിത്.
കൊളോണിയല്‍ ചരിത്രകാരന്മാരുംഅവരുടെ ചുവടു പിടിച്ചു വര്‍ഗീയ ചരിത്രകാരന്മാരും ഹിന്ദു വിരുദ്ധലഹളയായും മാപ്പിള മത ഭ്രാന്തിന്‍റെ പ്രകടനമായും വിലയിരുത്തി സമരത്തെ ഭല്‍സിച്ചപ്പോള്‍ ഇടതുപക്ഷ ചരിത്രകാരന്‍മാര്‍ ഒരു കാര്‍ഷിക ലഹള മാത്രമായി കണ്ടു അതിന്‍റെ പ്രാധാന്യത്തെ പരിമിതപെടുതുകയാണ് ചെയ്തത്.
വിഷയത്തെ അകാഡമികമായി പഠിച്ച ചരിത്രകാരന്‍മാര്‍ ഈ സമരത്തിലെ സാമ്രാജ്യത്വ നാട് വാഴിത്ത വിരുദ്ധ ഉള്ളടക്കം ശരിയായി അടയാളപെടുതുന്നതില്‍ ഒട്ടൊക്കെ വിജയിച്ചു എങ്കിലും ദേശീയ സ്വോതന്ത്ര്യ സമരവുമായി അതിനെ കണ്ണി ചേര്‍ക്കാന്‍ അവരും മടിച്ചു. ഈ സമരത്തില്‍ ഇഴുകി ചേര്‍ന്ന മതപരമായ കാര്യങ്ങളായേക്കാം അവരെ അതിന്നു പ്രേപിച്ചത്. എന്തായാലും 1921ലെ സമരം എന്തിന്നു നടത്തി എന്ന് സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി തന്നെ വ്യക്തമാകിയിട്ടുണ്ട്. പോലീസിനു കുഞ്ഞഹമ്മദാജി നല്‍കിയ മൊഴിയില്‍ ഹിച് കോക്ക് രേഖപെടുതിയത് (മലബാര്‍ Rebellion Page 102) ഞങ്ങള്‍ സമരം ചെയ്യുന്നത് സ്വയം ഭരണത്തിനു വേണ്ടിയാണെന്നാണ് ; ഖിലാഫത്ത് ഒരു തുര്‍കി പ്രശ്നമാണെന്നും .
വിഷയത്തെ അകാഡമികമായി പഠിച്ച ചരിത്രകാരന്‍മാര്‍ ഈ സമരത്തിലെ സാമ്രാജ്യത്വ നാട് വാഴിത്ത വിരുദ്ധ ഉള്ളടക്കം ശരിയായി അടയാളപെടുതുന്നതില്‍ ഒട്ടൊക്കെ വിജയിച്ചു എങ്കിലും ദേശീയ സ്വോതന്ത്ര്യ സമരവുമായി അതിനെ കണ്ണി ചേര്‍ക്കാന്‍ അവരും മടിച്ചു. ഈ സമരത്തില്‍ ഇഴുകി ചേര്‍ന്ന മതപരമായ കാര്യങ്ങളായേക്കാം അവരെ അതിന്നു പ്രേപിച്ചത്. എന്തായാലും 1921ലെ സമരം എന്തിന്നു നടത്തി എന്ന് സമര നായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി തന്നെ വ്യക്തമാകിയിട്ടുണ്ട്. പോലീസിനു കുഞ്ഞഹമ്മദാജി നല്‍കിയ മൊഴിയില്‍ ഹിച് കോക്ക് രേഖപെടുതിയത് (മലബാര്‍ Rebellion Page 102) ഞങ്ങള്‍ സമരം ചെയ്യുന്നത് സ്വയം ഭരണത്തിനു വേണ്ടിയാണെന്നാണ് ; ഖിലാഫത്ത് ഒരു തുര്‍കി പ്രശ്നമാണെന്നും .
അവിടെ ഹിന്ദുവും മുസ്ലിമുമല്ല ഉണ്ടായിരുന്നത്‍ - ഇന്ത്യക്കാരാണ്. ആ ഇന്ത്യക്കാരന്‍ ഏതു ജാതിക്കാരനാണ് എന്ന് പരതുന്ന വ്യാഖ്യാന രീതിയാണ് ഈ സമരത്തെ വിലയിരുത്തുമ്പോള്‍ നമ്മെ ദേശീയ സ്വോതന്ത്ര്യ സമരവുമായി കണ്ണി ചേര്‍ക്കാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണവും.
ഈ സമരത്തിലെ അതി മൂര്‍ത്തമായ ചില രംഗങ്ങള്‍ മലയാളത്തില്‍ ചലചിത്രമാകിയത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിരിക്കാന്‍ ഇടയില്ല. അവര്‍ക്ക് വേണ്ടി ഇതോടൊപ്പം അതിന്റെ ഒരു ചീന്ത് അപ്‌ലോഡ് ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്നു വേണ്ടി പൊരുതി മരിച്ച ധീര ദേശാഭിമാനികളുടെ മനോ വീര്യം - ശത്രുവിന്‍റെ മുമ്പില്‍ ചിതറാതെ, പതറാതെ മരണം ഏറ്റു വാങ്ങുന്ന രംഗങ്ങള്‍, നാടിന്‍റെ സോതന്ത്ര്യതിന്നു വേണ്ടിയുള്ള മാപിളമാരുടെ ഉശിരും വാശിയും അതുല്യമാണ്. അവിടെയും തെമ്മാടികളും കൊള്ളക്കാരും രംഗം മലീമാസമാകിയില്ലെന്നു പറയാന്‍ നമുക്കാവില്ല. ഇന്നത്തെ പോലെ തന്നെ അന്നും കാര്യങ്ങള്‍ ഒരു പോലെ തന്നെ. നമ്മുടെ ഇടയിലുള്ളവരുടെ ചിലരുടെ തിന്മകള്‍ക്ക് സമുദായം മൊത്തം പ്രതികൂട്ടിലാവുന്നത് അന്ഗീകരിക്കാമോ? നന്മയെ നന്മയായും തിന്മയെ തിന്മയായും കാണാനുള്ള ആര്‍ജവം നമുക്ക് നഷ്ടപെട്ടിരിക്കുന്നുവോ ?
ഈ സമരത്തിലെ അതി മൂര്‍ത്തമായ ചില രംഗങ്ങള്‍ മലയാളത്തില്‍ ചലചിത്രമാകിയത് നിങ്ങളില്‍ ചിലരെങ്കിലും കണ്ടിരിക്കാന്‍ ഇടയില്ല. അവര്‍ക്ക് വേണ്ടി ഇതോടൊപ്പം അതിന്റെ ഒരു ചീന്ത് അപ്‌ലോഡ് ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്നു വേണ്ടി പൊരുതി മരിച്ച ധീര ദേശാഭിമാനികളുടെ മനോ വീര്യം - ശത്രുവിന്‍റെ മുമ്പില്‍ ചിതറാതെ, പതറാതെ മരണം ഏറ്റു വാങ്ങുന്ന രംഗങ്ങള്‍, നാടിന്‍റെ സോതന്ത്ര്യതിന്നു വേണ്ടിയുള്ള മാപിളമാരുടെ ഉശിരും വാശിയും അതുല്യമാണ്. അവിടെയും തെമ്മാടികളും കൊള്ളക്കാരും രംഗം മലീമാസമാകിയില്ലെന്നു പറയാന്‍ നമുക്കാവില്ല. ഇന്നത്തെ പോലെ തന്നെ അന്നും കാര്യങ്ങള്‍ ഒരു പോലെ തന്നെ. നമ്മുടെ ഇടയിലുള്ളവരുടെ ചിലരുടെ തിന്മകള്‍ക്ക് സമുദായം മൊത്തം പ്രതികൂട്ടിലാവുന്നത് അന്ഗീകരിക്കാമോ? നന്മയെ നന്മയായും തിന്മയെ തിന്മയായും കാണാനുള്ള ആര്‍ജവം നമുക്ക് നഷ്ടപെട്ടിരിക്കുന്നുവോ ?
പ്രിയപ്പെട്ട ബ്ലോഗ് വായനാ സുഹൃത്തുകളെ..
ReplyDeleteഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണീ പോസ്റ്റിങ്ങ്. നമ്മുടെ പ്രിയങ്കരനായ സൂപ്പര്‍ ബ്ലോഗ്ഗര്‍ പറഞ്ഞ പോലെ നെയ്യപ്പം ചുടുകയും പിന്നെ കവല തോറും വിളിച്ചു പറഞ്ഞു വില്കുകയും ചെയ്യേണ്ട ഗതിയാണ് ഒരു ബ്ലോഗ് പോസ്ടിങ്ങിന്നു. എന്റെ വിഷയം exclusive subject ആകിയത് കൊണ്ട് എല്ലാവര്‍കും രസിച്ചു കൊള്ളണമെന്നില്ല.. ആ പോരായ്മ നമുക്ക് കമന്റ് കോളത്തിലൂടെ പരിഹരിക്കണം. എന്തെകിലും കോറിയിട്ടു പോവാന്‍ മടികരുതെ മടിക്കരുതേ..
ഇന്ത്യക്കാരന്‍ ഏതു ജാതിക്കാരനാണ് എന്ന് പരതുന്ന വ്യാഖ്യാന രീതിയാണ് ഈ സമരത്തെ വിലയിരുത്തുമ്പോള്‍ നമ്മെ ദേശീയ സ്വോതന്ത്ര്യ സമരവുമായി കണ്ണി ചേര്‍ക്കാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണവും.
ReplyDeleteആദ്യമായി, ഖിലാഫത്ത് സമരത്തിലെ മറ്റൊരു എടുമായി വന്നുള്ള ഈ ഉയര്‍ത്തെഴുന്നേല്പിനു ആശംസകള്‍ നേരട്ടെ...!
ReplyDeleteവരിയന്‍ കുന്നത്തിന്റെ ഏറനാടന്‍ ശൈലിയിലുള്ള ആ ഒറ്റ ഡയലോഗ് മാത്രം മതി അന്നത്തെ സാധാരണ മാപ്പിളമാരുടെ ധൈര്യം, ബ്രിട്ടീഷ് അധിനിവേഷത്തോടുള്ള പക, രാജ്യ സ്നേഹം, സഹജീവി സ്നേഹം ഒക്കെ അറിയാന്‍. രാജ്യ സ്നേഹത്തിന്റെ ആവേശം ജനിപ്പിക്കുന്ന ആ വീഡിയോക്ക് ഒരു പ്രത്യേക നന്ദിയുണ്ട് കേട്ടോ.
അഷറഫ് സാഹിബ് നല്ല സാദ്ധ്യതകള്‍ ഉള്ള എഴുത്തുകാരനാണ്. ആ വിരല്‍ തുംബിലൂടെ മലബാറിന്റെ, മലബാര്‍ കലാപത്തിന്റെ ശരിയായ ചരിത്രം അനാവൃതമാവട്ടെ...ആ ബാധ്യത ഏറ്റെടുക്കാന്‍ താങ്കളിലെ ചരിത്ര കുതികിക്ക് ശേഷിയുണ്ട്. .ലേഖനം മികവ് പുലര്‍ത്തി..ആശംസകള്‍.!
താങ്കള്‍ 'ജാലകം' അഗ്ഗ്രെഗേട്ടര്‍ ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കും...
ReplyDelete1921-ലെ മാപ്പിള ലഹള സ്വാതന്ത്ര്യ സമരം അല്ലേ !!! കഷ്ടം... "ദുരവസ്ഥ.. "
ReplyDeleteമറന്നോ മഹാകവി കുമാരനാശാന്‍റെ ദുരവസ്ഥ
“ക്രൂര മുഹമ്മദര്‍ ചിന്തിയ ഹൈന്ദവ ചോരയാല്‍ ചോന്നൊരു ഏറനാട്ടില്‍
അമ്മമാരില്ലേ സഹോദരിമാരില്ലേ ഇമ്മൂര്‍ഖര്‍ക്കീശ്വര ചിന്തയില്ലേ?”-എന്‍ . കുമാരനാശാന്‍ - ദുരവസ്ഥ
ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ അവശേഷിക്കുന്ന ഹൈന്ദവ സമൂഹമാണ് സാക്ഷ്യം പറയേണ്ടത്..
http://www.youtube.com/watch?v=tsSx6Aa1g1g
ആ രാജ്യ പോരാളികളിപയോഗിച്ച പദ‘പ്രയോഗ’ങ്ങളായിരിക്കാം ചരിത്രമെഴുന്നിടത്ത് അജണ്ടകളുണ്ടാക്കിയത്
ReplyDeleteത്യാഗത്തില്‍ കണ്ണീരു ചാലിച്ച ഏടാണ് 1921.
ReplyDeleteലോകം ശ്രദ്ദിച്ച ചെറുത്ത് നില്‍പ്പ്. കറ പുരളാത്ത ദേശസ്നേഹത്തിന്റെ
ഈ താളുകള്‍ ചരിത്രത്തില്‍ വേണ്ട വിധം ചേര്‍ത്തു കെട്ടാതെ പോയത്
ചരിത്രകാരന്മാരുടെ സങ്കുചിത സമീപനം ഒന്നു കൊണ്ട് മാത്രം.
വെള്ളക്കാരന് വേണ്ടി നിലയുറപ്പിച്ച പേനയുന്തികള്‍ രാജ്യസ്നേഹത്തിന്റെ വക്താക്കളായി മാറിയതും ചോരയും കണ്ണീരും മാനവും നല്കി നാടുകാത്തവര്‍ മത ഭ്രാന്തന്മാരായതും പുതുമയായി തോന്നുന്നില്ല. ഇന്നും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടല്ലോ!!
ഏറെ നാളുകള്‍ക്കു ശേഷം ചരിത്ര പ്രാധാന്യമുള്ള ഒരു പോസ്റ്റുമായി തിരിച്ചു വന്നതില്‍ സന്തോഷം. നിങ്ങള്‍ ഇങ്ങനെ മുങ്ങരുത്. ഇടയ്ക്കിടയ്ക്ക് ഓരോ പോസ്റ്റുകള്‍ വേണം. മലബാര്‍ കലാപത്തെ ഈ ബ്ലോഗില്‍ പല തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ചര്‍ച്ച ചെയ്യണം. അതോടൊപ്പം ഏറനാട് പരിസരത്തിനു പുറത്തു കടന്ന് ഇടക്കെങ്കിലും മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് നന്നാവും എന്നൊരു അഭിപ്രായം എനിക്കുണ്ട്.
ReplyDeleteithu tettanu mappilamaaari nadathiyatha ithu
ReplyDelete@ മുജീബ് റഹ്‌മാന്‍ ചെങ്ങര – ആദ്യം വന്നു കമെന്റ്റ് അടിച്ചതിനു നന്ദി.
ReplyDelete@ ഐക്കരപ്പടിയന്‍- പ്രോല്സാഹനതിന്നു അകൈതവമായ നന്ദി. നിങ്ങള്‍ പറഞ്ഞ പോലെ ആ ഡയലോഗുകള്‍ ആ കലാപത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങള്കുമുള്ള മറുപടിയാണ്. എന്നിട്ടും ചില Anonymous മനസ്സിലാകിയത് കണ്ടില്ലേ.. കഷ്ടം
@ Anonymous – ഹേയ് അനോണി.. ..... വല്ലാത്തൊരു ദുരവസ്ഥ ആ കിരാത ജന്മിത്വ് തിന്റെ പ്രതീകമായത് കൊണ്ടായിരിക്കാം അല്ലെ സൊന്തം ഐ ഡി യില്‍ വരാന്‍ മടി..
1921 കലാപത്തില്‍ ഒരു പാട് സ്ഖലിതങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നത് എല്ലാവര്ക്കും അറിയാം. അത്തരം സ്ഖലിതങ്ങള്‍ ഏതു സമര രംഗത്തും ഉണ്ടാവുക സോഭാവികാമാണ്.. (അതിന്റെ കാരണങ്ങള്‍ പലതാണ്) - ആ സ്ഖലിതങ്ങളെ പര്വസതീകരിക്കുമ്പോള്‍ നാടിന്റെത മോചനതിന്നു വേണ്ടി മരിച്ചവരെ നാം മറന്നു പോവുന്നു. അതോ അവര്‍ മാപിള ജാതി ആയതു കൊണ്ട് താമസ്കരിക്കമെന്നാണോ...?.
തൊട്ടു കൂടാത്തവര്‍ തീണ്ടി കൂടാത്തവര്‍ ദ്ര്ഷ്ടിയില്‍ പെട്ടാലും ദോഷം ഉള്ലോര്‍ ........... .... പോയി തോപ്പിയിട്ടാല്‍ ചിത്രമവനെത്തി ചാരത്തിരുന്നിടാം ഒട്ടും പേടികേണ്ട തമ്പുരാനേ.. എന്ന് പാടിയതും കുമാരനാശാന്‍ തന്നെ... സംഘം ക്ലാസ്സില്‍ പഠിപ്പിക്കുന്നത് മാത്രം സത്യമെന്നു മനസ്സിലാകാതെ ഈ വിഷയത്തില്‍ ഒരു പാട് ഗ്രന്ഥങ്ങള്‍ എഴുതിയ പല അമുസ്‌ലിം ചരിത്രകാരന്മാരും ഉണ്ട് – എല്ലാം സമ്പൂര്ണസമായി വായിക്കുക – സത്യം മനസ്സിലാക്കുക.
@ ബെഞ്ചാലി – thanks for commenting. ഇത് വഴി ഇടക്കൊകെ വരണേ..
@ MT Manaf – “വെള്ളക്കാരന് വേണ്ടി നിലയുറപ്പിച്ച പേനയുന്തികള്‍ രാജ്യസ്നേഹത്തിന്റെ വക്താക്കളായി മാറിയതും ചോരയും കണ്ണീരും മാനവും നല്കി നാടുകാത്തവര്‍ മത ഭ്രാന്തന്മാരായതും പുതുമയായി തോന്നുന്നില്ല”.... കിടിലന്‍ കമന്റ് ...നിങ്ങള്‍ നേരാണ് പറഞ്ഞത്... താങ്ക്സ്.
@ ബഷീര്‍ Vallikkunnu – താങ്കളുടെ കമന്റ് കൂടി കിട്ടിയാല്‍ ഈ കമന്റ് കോളം പൂട്ടണം എന്ന് കരുതി ഇരിക്കുകായിരുന്നു. ... ഒരു ചെറിയ മിന്നാ മിനുങ്ങിന്റെ വെട്ടത്തിലെങ്കിലും മിങ്ങിയും തെളിഞ്ഞും ഇലോകതു അങ്ങിങ്ങായി ഞാന്‍ ഉണ്ടാവും انشا الله .... മഹാമനസ്കതക്കും നിസ്സീമമായ പ്രോത്സഹാനതിന്നും ഒരു പാട് നന്ദി.
അഷ്‌റഫ് ഭായ്
ReplyDeleteസ്വന്തം നാട്ടിനെ പറ്റി പറയാന്‍ അഭിമാനമുള്ള താങ്കളുടെ മനസ്സിനെ ആദ്യം അഭിനന്ദിക്കട്ടെ
ഇക്കഴിഞ്ഞ ആഴ്ച തുര്‍ക്കിയില്‍ പോയി വരാന്‍ അവസരം കിട്ടിയിരുന്നു
ഇസ്താംബുള്‍ (ഇസ്ലാം ബുള്‍ എന്ന് യുവതയുടെ "ഇസ്ലാം: ചരിത്രവും വികാസവും" എന്ന പുസ്തകം) സിറ്റി കീറി മുറിച്ചു ബോസ്ഫോര്‍ കടലിടുക്കിലൂടെ മുഹമ്മദുല്‍ ഫാതിഹ് തുടങ്ങി വെച്ച ഇസ്ലാമിക മേധാവിത്വത്തിന്റെ നേര്‍ കാഴ്ചകള്‍.
ഖിലാഫത്ത് താങ്കള്‍ പറഞ്ഞ പോലെ തുര്‍ക്കി പ്രശ്നം മാത്രമാണ് എന്ന് സമ്മതിക്കാന്‍ ഒരല്പം പ്രയാസം.
ഖിലാഫത്ത് തകര്‍ന്നത് പല കാരണങ്ങ'ളാലാവാം. പക്ഷെ ആ തകര്‍ച്ച അത്ര ഭീമമായ ഒരു തകര്‍ച്ച ആയതിനാലാണ് അതിന്റെ പ്രകമ്പനം ഇങ്ങു കേരളക്കരയിലും അത് പ്രകമ്പനം സൃഷ്ട്ടിച്ച്ചത്.
ഇന്ത്യയുടെ ശത്രുവായിരുന്നു ബ്രിട്ടീഷുകാര്‍. ഇന്ത്യന്‍ മാപ്പിളക്കു അവര്‍ ഇരട്ടി ശത്രുക്കളായിരുന്നു (ഖിലഫതിലൂടെ) എന്ന് തിരുത്തി വായിക്കാനാണ് എന്റെ മനസ്സ് പറയുന്നത്. (ശരി എന്തുമാവട്ടെ.)
ഇനിയും ആയിരം പോസ്റ്റുകള്‍ പ്രതീക്ഷിച്ചു കൊണ്ട്
തിരക്കിനിടയില്‍ കാര്യ്മായി ഇവിടെ വരാന്‍ കഴിയാതെ പോയതില്‍ ഖേദിക്കുന്നു.
ReplyDeleteവിശദമായ വായന ആവശ്യപ്പെടുന്നതിനാല്‍ തീര്‍ച്ചയായും തിരികെയെത്താം..
പരിചയപ്പെടാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കട്ടെ..
എന്റെ പുതിയ പോസ്റ്റ് പെട്ടന്നു തയ്യാറാക്കിയതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല.
പുതിയ ചിത്രങ്ങള്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
നന്ദി.
ബി.പി.ടി.നെല്ലിന്റെ വിളവെടുപ്പ് എങ്ങനെയുണ്ടായിരുന്നു?
ReplyDeleteവിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില്‍ (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന്‍ ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന്‍ വിശ്വസിക്കുന്നു
ReplyDeleteസ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു
പ്രിയ അഷ്‌റഫ്‌കാ. ഇന്നാണു ലേഖനം കാണുന്നത്.നന്നായിട്ടുണ്ട്. 1921 എന്ന മലയാളസിനിമയിലെ രംഗങ്ങളാണോ മുകളില്‍ കൊടുത്ത.
ReplyDelete@ബഷീര്‍ പൂക്കോട്ടൂര്‍. പ്രിയ നാട്ടുകാരന്‍ ഇവിടെ വന്നു പോയതിന്നു ഒരു പാട് നന്ദി. അതെ, കോട്ട കുന്നില്‍ വെച്ച് പട്ടാള കോടതി വെടി ഉതിര്‍ത്തു വിധി നടപ്പാകുന്ന രംഗങ്ങള്‍ ആണവ. കാണാന്‍ പ്രയാസം ഉണ്ടോ..?
ReplyDeletekalaapam.............kalaapam .................vere onnumilladey.........?
ReplyDeleteJune 7, 2011 5:59 AM
അല്ല, ഇവിടെ മലബാര്‍ കലാപം പാടേ അടങ്ങിയോ....??
ReplyDeleteമാപില ലഹള സ്വാതന്ത്ര്യ സമരം ആയിരുന്നു എങ്കില്‍ എല്ലാ ഗോവെര്‍മെന്റ്റ് സ്ഥാപനങ്ങളുടെ മുകളിലും തുര്കി പതാക ഉയര്‍ത്തിയത് എന്തിനായിരുന്നു?
ReplyDeleteതുര്‍ക്കി പതാകയല്ലെടോ ...ഖിലാഫത്തിന്റെ പതാക. അന്ന് ഇന്ത്യന്‍ പതാക ഏതാണെന്ന് തനിക്കറീയുമോ
Deletevery good
ReplyDelete