ബ്രിട്ടീഷ്കാരുടെ വെടിയുണ്ടകള്‍ക്കു നേരെ മലപ്പുറത്തെ മാപ്പിളമാര്‍ വിരിമാറു കാട്ടി മരിച്ചു വീണ യുദ്ധമായിരുന്നു പൂക്കോട്ടൂരില്‍ അന്ന് നടന്നത്. മുന്നോറോളം മാപ്പിളമാരും ഏതാനും ബ്രിട്ടിഷ്കാരും മരിച്ച ആ യുദ്ധത്തെ കുറിച്ചുള്ള ഒരു ലഘു ചരിത്രമാവട്ടെ ഇനി. (മംഗ്ലീഷ് മലയാള ത്തിലേക് മാറ്റിയാണ് ലിപി ഒപ്പിക്കുന്നത് - ചില അക്ച്ചരങ്ങള്‍ക്കൊകെ - കുറ്റം കാണും ദയവായി ആശയം മനസ്സിലാകി മുന്നോട്ടു പോവുക). ചരിത്രകാരന്മാര് പലരും മലബാര്‍ കലാപത്തിലെ ഏറ്റവും രക്ത രൂഷിതമായ യുദ്ധമായാണ് പൂക്കോട്ടൂര്‍ യുദ്ധത്തെ കണക്കാക്കപെടുന്നത്.
1921 ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളിലായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബ്രിട്ടീഷ് പട്ടാള ത്തിനെതിരെ മാപ്പിളമാര്‍ ആയുധമുപയോഗിച്ച് നടത്തിയ നിരവധി ചെറുത്തു നില്പുകളില് പ്രധാന സ്ഥാനമാണ് പൂക്കൊട്ടുരിനുള്ളത്. തിരുരങ്ങാടി പള്ളിയില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പ് മലബാറിലെ മാപിളമാര്കിടയില്‍ കടുത്ത പ്രതിഷേധതിന്നു ഇടയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പൂക്കോട്ടൂരില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ ഘോര യുദ്ധം നടന്നത്.
പൂക്കോട്ടൂരിലെ ജന്മി കുടുംബമായിരുന്ന കോവിലകത്തു നിന്ന് തോക്ക് കളവു പോയ സംഭവമാണ് യുദ്ധത്തിന്നു പ്രത്യക്ഷ കാരണമായത്. തോക്ക് മോഷ്ടിച്ചത് ഖിലാഫത്ത് പ്രസ്ഥാനക്കാരണെന്ന് കോവിലകത്തെ തിരുമുല്‍പ്പാട് മന്ചേരി പോലിസിന്നു പരാതി നല്കി.
മാപ്പിളമാരെ അടിച്ചോതുക്കാന്‍ തക്കം പാര്‍ത്തിരുന്ന പോലീസ് തിരുമുല്പാടിന്റെ പരാതിയെ തുടര്‍ന്ന് പൂക്കൊട്ടുരിലെ ഖിലാഫത്ത് നേതാവ് വടക്ക് വീട്ടില്‍ മമ്മദിന്റെ വീട് പരിശോധിക്കാന്‍ എത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പോലീസ് സംഘത്തിനു തിരിച്ചു പോകേണ്ടി വന്നു.
ഈ സംഭവത്തെ തുടര്‍ന്ന് ആഗസ്റ്റ് 18 നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലയിലെ എട്ടു പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാനായി നൂറു കണക്കിനു പട്ടാളക്കാര്‍ തിരുരങ്ങാടിയിലേക്ക് തിരിച്ചു. ഖിലാഫത്ത് നേതാക്കളുടെ ആസ്ഥാനമായ തിരുരങ്ങാടി പള്ളിയില്‍ നിന്ന് ആലി മുസ്ലിയാര് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുകായിരുന്നു ലക്ഷ്യം. പട്ടാളം പള്ളി വളഞ്ഞതോടെ നാട്ടുകാരില്‍ നിന്ന് ചെറുത്ത് നില്പ്പുണ്ടായി. തുടര്‍ന്ന് പട്ടാളം വെടി വെച്ചു. ഈ സംഭവം മലബാറിലെ മാപ്പിളമാരെയാകെ ഇളക്കി മറിച്ചു.