Showing posts with label Pookkottur. Show all posts
Showing posts with label Pookkottur. Show all posts

Sunday, January 30, 2011

1921-ലെ മലബാര്‍ സമരം ദേശീയ സ്വോതന്ത്ര്യ സമരവുമായി കണ്ണി ചേര്‍ക്കാത്തതെന്ത് ?


ഇന്ത്യന്‍ ദേശീയ സ്വോതന്ത്ര്യ സമര ചരിത്രത്തിലെ അത്യുജ്ജ്വല അദ്ധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം.  ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പെട്ട നൂറു കണക്കിന് വില്ലേജുകളില്‍ ആറു മാസക്കാലംകൊളോണിയല്‍ ഭരണത്തെ നിര്‍വീര്യമാക്കിയ ഈ സമരം പില്‍കാലത്ത്‌ കേരളത്തില്‍ നടന്ന ഭൂപരിഷ്കരണം, അയിത്തോച്ചാടനം തുടങ്ങിയ വിപ്ലവകരമായ പല സാമൂഹിക മാറ്റത്തിന്റെയും രാസത്വരകം  കൂടിയായിരുന്നു. അതോടൊപ്പം ഭിന്നവിരുദ്ധങ്ങളായ പലതരം വായനകള്‍കും വ്യാഖ്യാനങ്ങള്‍കും വിധേയമായ സമരം കൂടിയാണിത്‌.

കൊളോണിയല്‍ ചരിത്രകാരന്മാരുംഅവരുടെ ചുവടു പിടിച്ചു വര്‍ഗീയ ചരിത്രകാരന്മാരും ഹിന്ദു വിരുദ്ധലഹളയായും മാപ്പിള മത ഭ്രാന്തിന്‍റെ പ്രകടനമായും വിലയിരുത്തി സമരത്തെ ഭല്‍സിച്ചപ്പോള്‍ ഇടതുപക്ഷ ചരിത്രകാരന്‍മാര്‍ ഒരു കാര്‍ഷിക ലഹള മാത്രമായി കണ്ടു അതിന്‍റെ പ്രാധാന്യത്തെ പരിമിതപെടുതുകയാണ് ചെയ്തത്.

Tuesday, February 9, 2010

1921 എന്ന ഒരു ഭൂമിക

ഈ വിശാലമായ മൈതാനത്ത് ഇനി എന്ത്  ....ഈ ബ്ലോഗിന്റവിടം   ഭൂലോകരെല്ലാം വന്നു പോവുന്ന ഉത്സവ പറമ്പ്‌ ...പ്രകടനങ്ങള്‍ അത്യാവശ്യം... വല്ലതും ചെയ്തെ പറ്റൂ ... എല്ലാത്തിന്നും ആളുണ്ടാവും.. അത് കൊണ്ട് നിനക്ക് ശരിയെന്നു തോന്നുന്ന ഒരു നല്ല ദിശയിലേക് ....അത് ഒരു നല്ല ഭൂമികയില്‍ നിന്ന് തുടങ്ങ് ... ഒരു കാഴ്ചപ്പാട്  എല്ലാത്തിലും ഉണ്ടാവണം.. ബ്ലോഗ്‌ ഗുരു ഉപദേശിച്ചു... ശേഷം  രൂപപെട്ടതാണ് ഏറനാട്ടുകാരന്‍ എന്ന ബ്ലോഗിന്റെ നാമകരണവും ... 1921 എന്ന ഒരു ഭൂമികയും... ചിലര്‍ക്കെങ്കിലും ഈ പങ്കു വെക്കല്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ കരുതുന്നു....

ഒരുപാട് ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും മത പണ്ഡിതന്മാരും സിനിമാക്കാരും കവികളും എല്ലാം   കയ്കാര്യം  ചെയ്ത ഒരു വിഷയമാണ്‌ - 1921 . മലബാര്‍ കലാപം, ഏറനാടന്‍ കര്‍ഷക കലാപം, ജന്മി കുടിയാന്‍ പ്രക്ഷോഭം, ഖിലാഫത്ത് സ്വാതന്ത്ര്യ  സമരം.. എന്നിങ്ങനെ കുരുടന്‍മാര്‍  ആനയെ കണ്ട പോലെ ഓരോരുത്തരും അവരവരുടെ വിലയിരുത്തലുകള്‍ മറ്റുള്ളവരെ ധരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.