HISTORY

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, January 30, 2011

1921-ലെ മലബാര്‍ സമരം ദേശീയ സ്വോതന്ത്ര്യ സമരവുമായി കണ്ണി ചേര്‍ക്കാത്തതെന്ത് ?


ഇന്ത്യന്‍ ദേശീയ സ്വോതന്ത്ര്യ സമര ചരിത്രത്തിലെ അത്യുജ്ജ്വല അദ്ധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം.  ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പെട്ട നൂറു കണക്കിന് വില്ലേജുകളില്‍ ആറു മാസക്കാലംകൊളോണിയല്‍ ഭരണത്തെ നിര്‍വീര്യമാക്കിയ ഈ സമരം പില്‍കാലത്ത്‌ കേരളത്തില്‍ നടന്ന ഭൂപരിഷ്കരണം, അയിത്തോച്ചാടനം തുടങ്ങിയ വിപ്ലവകരമായ പല സാമൂഹിക മാറ്റത്തിന്റെയും രാസത്വരകം  കൂടിയായിരുന്നു. അതോടൊപ്പം ഭിന്നവിരുദ്ധങ്ങളായ പലതരം വായനകള്‍കും വ്യാഖ്യാനങ്ങള്‍കും വിധേയമായ സമരം കൂടിയാണിത്‌.

കൊളോണിയല്‍ ചരിത്രകാരന്മാരുംഅവരുടെ ചുവടു പിടിച്ചു വര്‍ഗീയ ചരിത്രകാരന്മാരും ഹിന്ദു വിരുദ്ധലഹളയായും മാപ്പിള മത ഭ്രാന്തിന്‍റെ പ്രകടനമായും വിലയിരുത്തി സമരത്തെ ഭല്‍സിച്ചപ്പോള്‍ ഇടതുപക്ഷ ചരിത്രകാരന്‍മാര്‍ ഒരു കാര്‍ഷിക ലഹള മാത്രമായി കണ്ടു അതിന്‍റെ പ്രാധാന്യത്തെ പരിമിതപെടുതുകയാണ് ചെയ്തത്.